Saturday, July 7, 2018

കൃഷിക്കൂട്ടം പദ്ധതി

പാടത്ത് രക്തശാലിയിനത്തിലുള്ള ഞാറുനട്ട് കൃഷിക്കൂട്ടം പദ്ധതിക്ക് 7/7/18ന് തുടക്കം കുറിച്ചു. പൊറത്തിശ്ശേരി കോട്ടപ്പാടത്ത് രക്തശാലിയിനത്തിലുള്ള ഞാറു നട്ട് കൃഷിക്കൂട്ടം പദ്ധതിക്ക് NSS വോളന്റിയേഴ്‌സ് തുടക്കംകുറിച്ചു. ഇരിങ്ങാലക്കുട നാഷണൽ HSS ലെ NSS യൂണിത്തിന്റെ നേതൃത്വത്തിലാണ് ഞാറുനട്ടത്. വയനാടൻ നാടൻ വിത്തിനമായ രക്തശാലി ഇനത്തിലുള്ള ഞാറാണ് നട്ടത്. ഇത് ഔഷധത്തിന്റെ കലവറയാണ്. നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഇത്തരം വിത്തുകൽ പ്രോത്സാഹിപ്പിക്കുക, നെൽ കൃഷി രീതികളെ കുറിച്ച മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യങ്ങളോടെ ആണ് ഞാർ നട്ടത്.

No comments:

Post a Comment