അവയവദാന ബോധവൽക്കരണ റാലി
27 / 8 / 2018 ന് 2018 -2020 അധ്യയന വർഷത്തെ എൻ എസ് എസ് വോളണ്ടിയറുകളുടെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട ആൽത്തറയിൽ നിന്നും നാഷണൽ സ്‌കൂളിലേക്ക് റാലി സംഘടിപ്പിച്ചു. മുഴുവൻ എൻ എസ് എസ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പ്ലേകാർഡുകളുടെയും മുദ്രവാക്യങ്ങളുടെയും അകമ്പടിയോടെയാണ് റാലി നടത്തിയത് .
അവയവദാന ബോധവൽക്കരണ ക്ലാസ്

സ്വന്തം കരൾ മകൾക്കായി ദാനം ചെയ്ത കാറളം സ്വദേശിയായ പുതുപ്പറമ്പിൽ സ്മിതയും കരൾ സ്വീകരിച്ച നാഷണൽ സ്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ അഞ്ജലിയും ചേർന്നാണ് ബോധവത്കരണ ക്ലാസ് നയിച്ചത്. അതിനു ശേഷം ലഘുലേഖയും അവയവദാന സമ്മതപത്രവും എൻ എസ് എസ് വോളണ്ടിയറുകൾക്ക് കൈമാറി പുനർപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു . തുടർന്ന് അവയവദാനത്തെക്കുറിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അവർ മറുപടി നൽകി. സീനിയർ അധ്യാപിക വി . ലിഷ,എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഒ എസ് ശ്രീജിത്ത്,ലീഡർമാരായ വിശ്വജിത്,അർച്ചന എന്നിവർ സന്നിഹിതരായിരുന്നു.