ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് 26/6/18ന് നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ NSS വിഭാഗം മികച്ച പരിപാടികൾക്ക് വേദിയൊരുക്കി. ക്രൈസ്റ്റ് കോളേജ് NSS വോളന്റിയേഴ്സിന്റെ തെരുവുനാടകത്തിനു ശേഷം ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാൻ മറ്റൊരു തെരുവുനാടകം കൂടി അവതരിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ശാരീരികമായും മാനസികമായും സാമൂഹികമായും ഉണ്ടാകാവുന്ന ദൂഷ്യഫലങ്ങളെ കുറിച്ച വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ സ്കൂൾ അസ്സെംബ്ലിയിൽ പ്രതിജ്ഞയും എടുത്തു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു ക്യാമ്പയിനിങ്ങും നടത്തി. വിദ്യാർത്ഥികൾ ഒപ്പു വെച്ച ചാർട്ടുകൾ ഹൈസ്കൂളിന് മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
Tuesday, June 26, 2018
ലഹരി വിരുദ്ധദിനാചരണം
Thursday, June 21, 2018
ലോക യോഗാദിനാചരണം
ഇരിഞ്ഞാലക്കുട നഗര സഭയുടെയും നാഷണൽ HSS ലെ NSS യൂണിറ്റിന്റെയും സർക്കാർ ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക യോഗ ദിനം ആചരിച്ചു. 21/6/18ന് PWD റെസ്റ്ഹൗസിൽ വെച്ച് നടന്ന പരിപാടി നഗര സഭയുടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ അബ്ദുൽ ബഷീറിന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഉദ്ഘാടനം ചെയ്തു. യോഗാചാര്യൻ ജിനൻ മാസ്റ്റർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
Tuesday, June 5, 2018
ഔഷദോദ്യാനം ഒരുക്കി ലോക പരിസ്ഥിതിദിനാചരണം
ലോക പരിസ്ഥിതി ദിനമായ ജൂൺ 5
ന് സ്കൂളിൽ ഒരു ഔഷധോദ്യാനം ഒരുക്കുന്നതിന് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട
നാഷണൽ Hടട ലെ NSS യൂണിറ്റിന്റെ
നേതൃത്വത്തിലാണ് ഔഷധസസ്യത്തോട്ടം നിർമ്മാണത്തിന് തുടക്കം
കുറിച്ചത്.വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ വിവിധ തരം ഔഷധസസ്യങ്ങൾ
നട്ടുപിടിപ്പിച്ചു.
Subscribe to:
Posts (Atom)