Sunday, June 16, 2019

തിരുവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിൻ തടം ഒരുക്കി എൻ എസ് എസ് വിദ്യാർത്ഥികൾ.

ഇരിങ്ങാലക്കുട: തിരുവാതിര ഞാറ്റു വേലയെ വരവേറ്റ് തെങ്ങിന് തടമൊരുക്കി ഇരിങ്ങാലക്കുട നാഷണൽ എച് എസ എസിലെ എൻ എസ എസ യൂണിറ്റിലെ വിദ്യാർത്ഥികൾ മാത്രകയായി. ഏറെ മഴ ലഭിക്കുവാൻ സാധ്യതയുള്ള തിരുവാതിര ഞാറ്റുവേലയിൽ തെങ്ങിൻ തടം ഒരുക്കിയാൽ ജലക്ഷാമം പരിഹരിക്കുവാൻ സാധിക്കുമെന്ന് തിരിച്ചറിവിലാണ് വിദ്യാർത്ഥികൾ ഇതിനായി മുന്നിട്ടിറങ്ങന്നത്
പഴമക്കാർ തെങ്ങിൻ തടമൊരുക്കാൻതു മൂലം പെയ്തിറങ്ങുന്ന മഴ തെങ്ങിൻ തടത്തിൽ തടഞ്ഞു നിർത്തുകയും അവ ഭൂമിയിലേക്ക്=കെ ആഴ്ന്നിറങ്ങി ഭൂഗർഭ ജലത്തിന്റെ തോത് ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് തെങ്ങിൻ തടമെടുക്കാത്തതു മൂലം പല സ്ഥലങ്ങളിലും ജല ദൗർബല്യത്തിനും ഇത് ഒരു കാരണമാകുന്നു. വിദ്യാർത്ഥികളിൽ ഈ സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആൺ വിദ്യാലയത്തിലെയും സമീപ പ്രദേശങ്ങളിലെ വീടുകളിലെയും തെങ്ങിൻ തടമെടുത്ത്. പ്രിൻസിപ്പൽ ലിഷ വിവി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീജ വി അധ്യാപിക ഉമാ പി എന്നിവർ സംസാരിച്ചു.

Tuesday, November 27, 2018

പ്രളയ ദുരിതാശ്വാസം




ഇരിങ്ങാലക്കുട നാഷണൽ HSS ഇലെ NSS യൂണിറ്റ് പ്രളയദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങൾ നൽകി മാതൃകയായി.കാറളം L P സ്കൂളിലെയും അംഗൻവാടിയിലെയും ക്യാമ്പുകളിലേക്കാണ് അരി ബക്കറ്റുകൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങൾ നൽകിയത്. NSS പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് .എസ്‌വോളന്റിയേഴ്‌സ് അനന്തകൃഷ്ണൻ എവർഷ വത്സൻആദിത്യജിസ്ന  തുടങ്ങിയവർപ്രവർത്തനത്തിന് നേതൃത്വം നൽകി.




Wednesday, August 8, 2018

HAND BOOK

സാമൂഹ്യ സാമ്പത്തിക സർവ്വേ

ഇരിങ്ങാലക്കുട നാഷണൽ HSSലെ NSS ഗ്രാമമായ കനാൽ ബെയ്‌സ് കോളനിയിൽ സാമൂഹ്യ സാമ്പത്തിക സർവ്വേ നടത്തി. വാർഡ് കൗൺസിലർ പി വി ശിവകുമാർ സർവ്വേ ഉദ്ഗാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിലെ 20 21 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഷൺമുഖം കനാൽ ബെയ്‌സ് കോളോണിയെ ഈ വർഷത്തെ NSS ഗ്രാമമായി ദത്ത് എടുത്തത്.വോളന്റിയേഴ്‌സ് വിവിധ ഗ്രൂപ്പുകളിലായി തിരിഞ്ഞ് ഭവനങ്ങളിൽ ചെല്ലുകയും പ്രദേശത്തെ പ്രശ്നങ്ങൾ മനസിലാക്കുകയും ചെയ്തു.

Saturday, July 28, 2018

പുനര്‍ജ്ജനി

അവയവദാന ബോധവൽക്കരണ റാലി 


                                                                                                      27 / 8 / 2018 ന്  2018 -2020  അധ്യയന വർഷത്തെ എൻ എസ് എസ് വോളണ്ടിയറുകളുടെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട ആൽത്തറയിൽ നിന്നും നാഷണൽ സ്‌കൂളിലേക്ക് റാലി സംഘടിപ്പിച്ചു. മുഴുവൻ എൻ എസ് എസ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ  പ്ലേകാർഡുകളുടെയും മുദ്രവാക്യങ്ങളുടെയും അകമ്പടിയോടെയാണ് റാലി നടത്തിയത് .

അവയവദാന ബോധവൽക്കരണ ക്ലാസ് 


സ്വന്തം കരൾ മകൾക്കായി  ദാനം ചെയ്ത കാറളം സ്വദേശിയായ പുതുപ്പറമ്പിൽ  സ്മിതയും കരൾ സ്വീകരിച്ച നാഷണൽ സ്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ അഞ്ജലിയും ചേർന്നാണ്  ബോധവത്കരണ ക്ലാസ് നയിച്ചത്. അതിനു ശേഷം ലഘുലേഖയും അവയവദാന സമ്മതപത്രവും എൻ എസ് എസ് വോളണ്ടിയറുകൾക്ക്  കൈമാറി  പുനർപ്രവർത്തനങ്ങൾ ഉദ്ഘാടനം  ചെയ്തു . തുടർന്ന് അവയവദാനത്തെക്കുറിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ  സംശയങ്ങൾക്ക് അവർ മറുപടി നൽകി. സീനിയർ അധ്യാപിക വി . ലിഷ,എൻഎസ്എസ്  പ്രോഗ്രാം കോഓർഡിനേറ്റർ ഒ എസ് ശ്രീജിത്ത്,ലീഡർമാരായ വിശ്വജിത്,അർച്ചന എന്നിവർ സന്നിഹിതരായിരുന്നു.  

Friday, July 27, 2018

അവയവദാന ബോധവത്കരണ പ്രതിജ്ഞ

അവയവദാന ബോധവത്കരണ പ്രതിജ്ഞയോട് കൂടി ഇരിങ്ങാലക്കുട നാഷണൽ HSS ലെ പുനർജനി പദ്ധതിക്ക് തുടക്കം കുറിച്ചു. അവയവദാനത്തിന്റെ  മഹത്വത്തെ കുറിച്ച്  പ്രിൻസിപ്പൽ മിനി സി, NSS പ്രോഗ്രാം ഓഫിസർ  ശ്രീജിത്ത് ഒ  എസ്, എന്നിവർ സംസാരിച്ചു. തുടർന്ന്  NSS വൊളന്റിയർ അൽസാ സി ബി  പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

Saturday, July 7, 2018

കൃഷിക്കൂട്ടം പദ്ധതി

പാടത്ത് രക്തശാലിയിനത്തിലുള്ള ഞാറുനട്ട് കൃഷിക്കൂട്ടം പദ്ധതിക്ക് 7/7/18ന് തുടക്കം കുറിച്ചു. പൊറത്തിശ്ശേരി കോട്ടപ്പാടത്ത് രക്തശാലിയിനത്തിലുള്ള ഞാറു നട്ട് കൃഷിക്കൂട്ടം പദ്ധതിക്ക് NSS വോളന്റിയേഴ്‌സ് തുടക്കംകുറിച്ചു. ഇരിങ്ങാലക്കുട നാഷണൽ HSS ലെ NSS യൂണിത്തിന്റെ നേതൃത്വത്തിലാണ് ഞാറുനട്ടത്. വയനാടൻ നാടൻ വിത്തിനമായ രക്തശാലി ഇനത്തിലുള്ള ഞാറാണ് നട്ടത്. ഇത് ഔഷധത്തിന്റെ കലവറയാണ്. നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഇത്തരം വിത്തുകൽ പ്രോത്സാഹിപ്പിക്കുക, നെൽ കൃഷി രീതികളെ കുറിച്ച മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യങ്ങളോടെ ആണ് ഞാർ നട്ടത്.