Sunday, June 16, 2019

തിരുവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിൻ തടം ഒരുക്കി എൻ എസ് എസ് വിദ്യാർത്ഥികൾ.

ഇരിങ്ങാലക്കുട: തിരുവാതിര ഞാറ്റു വേലയെ വരവേറ്റ് തെങ്ങിന് തടമൊരുക്കി ഇരിങ്ങാലക്കുട നാഷണൽ എച് എസ എസിലെ എൻ എസ എസ യൂണിറ്റിലെ വിദ്യാർത്ഥികൾ മാത്രകയായി. ഏറെ മഴ ലഭിക്കുവാൻ സാധ്യതയുള്ള തിരുവാതിര ഞാറ്റുവേലയിൽ തെങ്ങിൻ തടം ഒരുക്കിയാൽ ജലക്ഷാമം പരിഹരിക്കുവാൻ സാധിക്കുമെന്ന് തിരിച്ചറിവിലാണ് വിദ്യാർത്ഥികൾ ഇതിനായി മുന്നിട്ടിറങ്ങന്നത്
പഴമക്കാർ തെങ്ങിൻ തടമൊരുക്കാൻതു മൂലം പെയ്തിറങ്ങുന്ന മഴ തെങ്ങിൻ തടത്തിൽ തടഞ്ഞു നിർത്തുകയും അവ ഭൂമിയിലേക്ക്=കെ ആഴ്ന്നിറങ്ങി ഭൂഗർഭ ജലത്തിന്റെ തോത് ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് തെങ്ങിൻ തടമെടുക്കാത്തതു മൂലം പല സ്ഥലങ്ങളിലും ജല ദൗർബല്യത്തിനും ഇത് ഒരു കാരണമാകുന്നു. വിദ്യാർത്ഥികളിൽ ഈ സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആൺ വിദ്യാലയത്തിലെയും സമീപ പ്രദേശങ്ങളിലെ വീടുകളിലെയും തെങ്ങിൻ തടമെടുത്ത്. പ്രിൻസിപ്പൽ ലിഷ വിവി പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീജ വി അധ്യാപിക ഉമാ പി എന്നിവർ സംസാരിച്ചു.